Thursday, May 17, 2012

 ദിനേശന്  ഉണ്ടായ തിരിച്ചറിവ്  കേരളമാകെ പടരുന്നു



ദിനേശന്‍ എന്ന മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ അനുഭവം
ജീവിതം കാവികാക്കില്ല
"ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു... ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്

യാനിയേയും മുസല്‍ നേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം.
http://www.sportbermuda.com/img/read_more.gif

ജൂണ്‍ 13 സ: ഇ എം എസ് ജന്മദിനം 

ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ എന്ന  ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌  1909 ജൂൺ 13നു പെരിന്തൽമണ്ണയില്‍  ജനിച്ചു ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരുകളിലൊന്നിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻമാർക്സിസ്റ്റ്‌തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌.

നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി. [3]ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തിൽമാതൃഭൂമി ത്രൈവാരികയായി പുറത്തു വരാൻ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. ലോകമാന്യ എന്ന രാഷ്ട്രീയ വാരികയിൽ പത്രാധിപരായിരുന്നത് അദ്ദേഹത്തിന്റെ ബന്ധു കുറൂർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു. അധികാരികൾ അദ്ദേഹത്തെ ജയിലിൽ അടച്ചപ്പോൾ ശങ്കരന് അദ്ദേഹത്തോട് ആരാധനയുണ്ടായി. 1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട്ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാൽ വയ്പ്. നമ്പൂതിരിമാർക്കിടയിലെ സാമുദായിക പരിഷ്കരണ പ്രസ്ഥാനമായ യോഗക്ഷേമ സഭയുടെ ഭാരവാഹികളിലൊരാളായിത്തീർന്നു അദ്ദേഹം.
സ്കൂൾ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. സൈമൺ കമ്മീഷനെതിരെയുള്ള ആഹ്വാനങ്ങൾ ഉയർന്ന കാലം ആയിരുന്നു അത്. ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂർ വച്ച് കേരള സംസ്ഥാനത്തെ രാഷ്ട്രീയ സമ്മേളനം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ നടന്നു. അതിൽ വച്ച് മിതവാദികൾ സ്വരാജ് മതിയെന്നും തീവ്രവാദികൾ പൂർണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങൾ അദ്ദേഹത്തിനെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചു. സൈമൺ കമ്മിഷനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടിലെമ്പാടും വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചപ്പോഴും വിദ്യാർത്ഥിയായിരുന്ന ഇ എം എസ് അതിൽ പങ്കാളിയായില്ല. ഈ ഭീരുത്വം പിൽക്കാലത്ത് മനസ്സിനെ മഥിച്ചതും നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു വണ്ടികയറുന്നതിനു കാരണമായെന്നു ജീവചരിത്രകാരനായ അപ്പുക്കുട്ടൻ വള്ളിക്കുന്ന് അഭിപ്രായപ്പെടുന്നു.
ഇതേ സമയത്ത് നമ്പൂതിരി യോഗക്ഷേമ സഭയുടെ യുവജന വിഭാഗത്തിലിരുന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിനായി അദ്ദേഹം ശ്രമിച്ചു. പാശുപതം എന്ന വാരികയിൽ നമ്പൂതിരി നിയമം പരിഷ്കരിക്കുകയും കുടുംബസ്വത്തിൽ കാരണവർക്കുള്ള അധികാരം കുറച്ച് മറ്റുള്ളവർക്കും മാന്യമായി ജീവിക്കാൻ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. അങ്ങാടിപ്പുറം സ്കൂളിനടുത്ത് സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായി അദ്ദേഹം
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട് പാണ്ടം, കുറൂർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. ഇക്കാലത്ത് ആര്യ സമാജത്തിന്റെ പ്രചരണത്തിനായി വന്ന ഒരു പഞ്ചാബുകാരനിൽനിന്ന് ഹിന്ദി പഠിക്കാൻ ആരംഭിച്ചു. എന്നാൽ ഹിന്ദിയുടെ പ്രചരണം സ്കൂളിന്റെ പ്രിൻസിപ്പൽ തടഞ്ഞു. ഇത് അദ്ദേഹമുൾപ്പെടുന്നവരുടെ സമര വീര്യം ആളി കത്തിച്ചു.
1929 ജൂണിൽ കോളേജ് പഠനത്തിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ജൂനിയർ ഇൻറർമീഡിയേറ്റിനു ചേർന്നു. അന്നു മുതൽ 1932 വരെ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. ഇവിടെ വച്ച് അദ്ധ്യാപകരായ പ്രൊഫ: നാരായണസ്വാമി, എം.പി. പോൾഎന്നിവരുമായി അടുത്തിടപെടാനായി. കോളജ്‌ പഠനകാലത്ത്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിഞ്ഞു. ഇക്കാലത്ത് രാജഗോപാലാചാരിയുമായും ജമൻലാൽ ബജാജുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.
1931ലെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. തൊട്ടടുത്തവർഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോൻ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് അത്രയൊന്നും പേരെടുക്കാത്ത ശങ്കരനെയാണ്. അത് പത്രമാധ്യമങ്ങളിൽ വരികയും അന്നുവരെ ശങ്കരന്റെ ഇത്തരം പ്രവൃത്തികൾ അറിയാത്ത അമ്മ അത് അറിയുകയും ചെയ്തു. അവർ മകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ മൂന്നുപേർ കടപ്പുറത്തേക്ക് ഉപ്പ് ശേഖരിക്കുക ജാഥ നടത്തി. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വൻപിച്ച ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു. പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു. മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാൽ 1933 ഓഗസ്റ്റ് 31-ന് അദ്ദേഹമടക്കമുള്ള പലരേയും വെറുതെ വിട്ടു. വെല്ലൂർ, കണ്ണൂർ ജയിലുകളിലായാണ് അദ്ദേഹത്തെ തടവിൽ പാർപ്പിക്കപ്പെട്ടത്. കണ്ണൂർ ജയിലിൽ വച്ച് സഹ തടവുകാരനായ കമൽനാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ് ആശയങ്ങൾ പരിചയപ്പെടുത്തി. ഇതു കൂടാതെ ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെൻ‍ഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരും അന്ന് കണ്ണൂർ ജയിലിൽ ഉണ്ടായിരുന്നു. പിന്നീട് വെല്ലൂർ ജയിലിലേയ്ക്ക് മാറ്റിയ ശേഷവും ഇടതുപക്ഷ ചിന്താഗതിക്കാരായ ധാരാളം തടവുകാരുമായി അദ്ദേഹത്തിന് സഹവർത്തിത്വം ഉണ്ടായി. അതിൽ പ്രധാനിയാണ് വി.വി. ഗിരി, ബുളുസു സാംബമൂർത്തി എന്നിവർ.
തടവിൽനിന്ന് പുറത്തു വന്ന ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർക്കൊപ്പമായിരുന്നു ഇ എം എസിന്റെ പ്രവർത്തനം.1932-കോളേജ് വിട്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി ജീവിക്കാൻ ആരംഭിച്ചു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌. 1934-36ൽ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1934, 1938, 1940 വർഷങ്ങളിൽ കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു. കോൺഗ്രസിലെസോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യെപ്പറ്റി ആലോചിക്കുമ്പോൾതന്നെ ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു. അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി. 1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്, ഇ.എം.എസ്. പാർട്ടി ജനറൽ സെക്രെട്ടറിയായി. അതോടൊപ്പം പാർട്ടിയുലുണ്ടായിരുന്ന വിഭാഗീയത തീർക്കുന്നതിനായി പാർട്ടി ചെയർമാൻ എന്ന പുതിയ പദവി സൃഷ്ടിച്ച്, എ.എസ്. ഡാംഗെയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തു.
ചൈനയും ഇന്ത്യയുമായി 1962 ൽ യുദ്ധമുണ്ടായപ്പോൾ ചില കമ്യൂണിസ്റ്റ് നേതാക്കൾ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള‍ പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികൾ എന്ന കാരണത്താൽ ജയിലിലടക്കുകയും ചെയ്തു. ഇ.എം.എസ്., അച്ച്യുത മേനോൻ എന്നിവർ ഉൾപ്പെടെ പലരേയും അക്കാലത്ത് ജയിലിലടച്ചു. എന്നാൽ അദ്ദേഹത്തെ മാത്രം ഒരാഴ്ചക്കകം മോചിപ്പിച്ചു
1932 ൽ നിയമം ലംഘിച്ച് കോഴിക്കോട് കടപ്പുറത്ത് ജാഥ നടത്തിയതിനാണ് ഇ.എം.എസിനെ ആദ്യമായി പോലീസ് അറസ്റ്റുചെയ്യുന്നത്. നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് കമ്മറ്റിയുടെ രണ്ടാം സർവാധിപതിയായിരുന്നു ശങ്കരൻ നമ്പൂതിരിപ്പാട് അപ്പോൾ. വിചാരണയിൽ പങ്കുകൊള്ളുന്നില്ല എന്ന് ദൃഢനിശ്ചയത്തോടെ കോടതിയിൽ വിളിച്ചു പറഞ്ഞു ഇ.എം.എസ്. ഇ.എം.എസിന്റെ പേരിൽ ഐ.പി.സി 145 ഉം , ക്രിമിനൽ ലോ അമന്റ്മെന്റ് ആക്ടിലെ 17(2) വകുപ്പുപ്രകാരവും കേസെടുത്തതായി മജിസ്ട്രേറ്റ് അറിയിച്ചു. ഇ.എം.എസിന് മൂന്ന് കൊല്ലക്കാലം തടവ് , നൂറു രൂപ പിഴ പിഴയടക്കാഞ്ഞാൽ നാലുമാസം അധിക തടവ്. 
രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രിൽ 28 മുതൽ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതൽ 1951 ഒക്ടോബർ വരെയും. കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളെ ഗവർണ്മെൻറ് നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാൽ ഒളിവിൽ പോകാൻ സുഹൃത്ത് കൃഷ്ണപിള്ള അദ്ദേഹത്തെ ഉപദേശിക്കുകയായിരുന്നു. ഒളിവുകാലത്ത് തന്നെ പാർട്ടികേന്ദ്രത്തിലിരുന്ന്, ബുദ്ധിപരമായ പ്രവർത്തനങ്ങലിലും പാർട്ടിയുടെ ഭാവികാര്യങ്ങളിലും അദ്ദേഹം വ്യാപൃതനായി. ‘പാർട്ടിക്കത്ത്’ അച്ചടിച്ചു. മാർക്സിസ്റ്റ് അടിസ്ഥാന ഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹം ഇക്കാലത്ത് നടത്തി. 1940 സെപ്തംബറിൽ ബ്രിട്ടീഷ് സർക്കാരിനെതിരായി മർദ്ദന പ്രതിഷേധ ദിനമാചരിക്കുകയും പലയിടങ്ങളിലും പോലീസും ജനങ്ങളും ഏറ്റുമുട്ടുകയും പലരും കൊല്ലപ്പെടുകയും ചെയ്തു. അത്തരത്തിൽ കൊല്ലപ്പെട്ട ഒരു പോലീസുകാരന്റെ ബന്ധുവീട്ടിൽ അദ്ദേഹത്തിന് തങ്ങേണ്ടതായി വന്നു. പിന്നീട് ഒക്ടോബർ 29 ചെറുമാവിലയിലെ ചെത്തു തൊഴിലാളിയായ പൊക്കന്റെ വീട്ടിലേക്ക് മാറി. ഏതാണ് ഒന്നരവർഷക്കാലം അവിടെ താമസിച്ചു. അക്കാലത്ത് പൊക്കന്റെ മാസവരുമാനം ഏതാണ്ട് ഏഴുരൂപ ആയിരുന്നു. ഇ.എം.എസ്സിനെ പിടിച്ചുകൊടുത്താൽ പാരിതോഷികമായി 1000 രൂപയാണ് അധികാരികൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നിട്ടും കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്ത ആ കുടുംബത്തിന്റെ ധൈര്യവും വിശ്വസ്തതയും അദ്ദേഹത്തെ ആകർഷിച്ചു. ഒളിവു ജീവിതകാലത്തെ അനുഭവങ്ങൾ കർഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളർത്തി. [5]
1998 മാർച്ച് 19 ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ച് അന്തരിച്ചു  ---------കടപ്പാട് വിക്കിപീഡിയ 
സഖാവ് ഇ എം എസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മെയ്‌ 19 സ: ഇ.കെ. നായനാര്‍ ദിനം ദ്ട്ഫ്ട്ഫ് ദ്ഫ്ദ് ദ്സ്ട്സ് ദഫ് 

 മെയ്‌ 19 സ: ഇ.കെ. നായനാര്‍ ദിനം. സ: ഇ.കെ. നായനാര്‍ 2004 മെയ്‌ 19 ന്‌ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യ സംഭാവന നല്‍കിയ നേതാവാണ്‌ സ: ഇ.കെ. നായനാര്‍. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി, പോളിറ്റ്‌ ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിലെ സഖാവിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി[1] ( മൂന്ന് തവണയായി 4010 ദിവസം). 1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് [അവലംബം ആവശ്യമാണ്] അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു. 1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു. ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1958ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു. 1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കരുണാകരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ൽ അദ്ദേഹം മൽസരിച്ചില്ല. തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും. മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സ: നായനാരുടെ പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക്‌ എക്കാലവും ആവേശം പകരുന്നതാണ്‌....


ജീവിക്കാനുള്ള അവകാശത്തിനായി ആയിരങ്ങള്‍ ഒത്തുചേര്‍ന്നു

                      

 ജീവിക്കാനും പ്രവര്‍ത്തിക്കാനുമായുള്ള സ്വാതന്ത്ര്യത്തിനായി കമ്യൂണിസ്റ്റുകാരുടെ ഒത്തുചേരല്‍. ചെങ്കൊടിയുടെ തണലില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒഞ്ചിയത്തിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായാണ് പോരാളികളും തൊഴിലാളിസഖാക്കളും ബഹുജനങ്ങളും ഒത്തുകൂടിയത്. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രക്തശോഭയാര്‍ന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ രക്തപതാകയേന്തിയുള്ള പ്രവര്‍ത്തനത്തെ തടയുന്ന ശക്തികള്‍ക്ക് മുന്നില്‍ പതറാതെ ധീരരായി മുന്നേറുമെന്ന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പ്രഖ്യാപിച്ചു. രക്തസാക്ഷിയും ചെങ്കൊടിയും അഭിമാനവും ആവേശവുമുയര്‍ത്തുന്ന ദേശത്തിനെ കമ്യുണിസ്റ്റ്വിരുദ്ധരുടെ പരീക്ഷണശാലയാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു കൂട്ടായ്മ.

ഒഞ്ചിയം രക്തസാക്ഷി പാറോള്ളതില്‍ കണാരന്റെ മകന്‍ ടി എം ദാമോദരനടക്കം രക്തസാക്ഷികളുടെ പിന്മുറക്കാര്‍ പോരാട്ടത്തിനും പ്രതിഷേധത്തിനും പിന്തുണയായി പങ്കാളികളായി. പൊലീസിന്റെയും ഭരണകൂടത്തിന്റെയും തണലിലല്ല കമ്യൂണിസ്റ്റ്രപസ്ഥാനം വളര്‍ന്നതും മുന്നേറിയതുമെന്നത് മാര്‍ക്സിസ്റ്റ്വിരുദ്ധരെ ഓര്‍മ്മിപ്പിച്ച ജനകീയകൂട്ടായ്മ പാര്‍ടിക്ക് പോറലേല്‍പിക്കുന്ന ശക്തികള്‍ക്കെതിരായ ചെങ്കൊടിപ്രസ്ഥാനത്തിന്റെ താക്കീതായി മാറി. ഒഞ്ചിയം, ഓര്‍ക്കാട്ടേരി, മുയിപ്ര, അഴിയൂര്‍ , ഏറാമല, കുന്നുമ്മക്കര, ആദിയൂര്‍ തുടങ്ങി കടത്തനാടിന്റെ വിപ്ലവപാരമ്പര്യം തുടിക്കുന്ന പ്രദേശങ്ങളില്‍ സിപിഐ എമ്മുകാരായതിനാല്‍ ജീവിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും ദുരിതങ്ങളും വിവിരിച്ച് നൂറോളം അമ്മമാരും സോദരിമാരുമാണ് വടകര കോട്ടപ്പറമ്പിലെത്തിയത്.

വീടുതകര്‍ക്കപ്പെട്ടവര്‍, ശാരീരികാക്രമണത്തിന് വിധേയരായവര്‍, വഴിനടക്കാന്‍സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവര്‍, നിരന്തരം അധിക്ഷേപത്തിനും അവഹേളനത്തിനുമിരയാകുന്നവര്‍, രാഷ്ട്രീയകക്ഷിയില്‍ വിശ്വസിക്കുന്നതിനാല്‍ പൗരാവകാശങ്ങളൊന്നുമില്ലാതെ അക്രമവും പീഡനവുമേറ്റുവാങ്ങേണ്ടിവരുന്ന ജനതയുടെ കഥകളാണ് കൂട്ടായ്മയില്‍ പുറത്തുവന്നത്. "കൊന്നാലും ഞങ്ങള്‍ സിപിഐ എമ്മുകാരായി തുടരു"മെന്ന് പറയുന്ന മുയിപ്രയിലെ പുത്തന്‍പുരയില്‍ നാരായണി, വീട്തീവെച്ച് നശിപ്പിക്കപ്പെട്ട മുയിപ്രയിലെ അടിനിലംകുനി ലീല, ഒഞ്ചിയത്തെ കെ പി ഗോപാലന്‍, വടക്കയില്‍ കൃഷ്ണന്‍, വടക്കേമലോല്‍ ബാബു, കുന്നുമ്മക്കരയിലെതൈക്കണ്ടി രജനി, പാലേരി മീത്തല്‍ പുഷ്പ, എ കെ ബാലകൃഷ്ണന്‍, കിഴക്കേപുന്നോറത്ത് ദേവു, പുത്തനപുരയില്‍ സുകുമാരന്‍, വണ്ണാറത്ത് ബാബു.........തുടങ്ങി അക്രമത്തിലും പതറാത്ത മനസുമായി നൂറോളം കുടുംബങ്ങളാണ് വടകര കോട്ടപ്പറമ്പില്‍ സംഗമിച്ചത്. ചന്ദ്രശേഖരന്റെ ക്രൂരമായ വധത്തില്‍ ദു:ഖവും പ്രതിഷേധവുമുള്ളവരാണിവരെല്ലാം. സിപിഐ എമ്മുകാരാണ് എന്നതാണ് ഇവരുടെയാകെ കുറ്റം.

ബഹുജനകൂട്ടായ്മ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ, എ പ്രദീപ്കുമാര്‍ കെ കുഞ്ഞമ്മദ്, കെ കെ ലതിക, മേയര്‍ പ്രൊഫ. എ കെ പ്രേമജം, വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍എന്നിവര്‍ സംസാരിച്ചു. പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍ സ്വാഗതവും ടി പി ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.


മേയ് ഒന്ന് സര്‍വ്വ ദേശിയ തൊഴിലാളി ദിനം .നേടിയെടുത്ത അവകാശങള്‍ സം‌രക്ഷിക്കാന്‍ പോരാടുക.

മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം സര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്.

1886 ല് അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില് മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില് കൊലമരത്തില് കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്,ഫിഷര്,എംഗല്സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്ത്ഥം ഫെഡറിക്ക് എംഗല്സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന് തീരുമാനിച്ചത്.
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്ന് ശേഷം ഉല്പാദനം വര്ദ്ധിപ്പിക്കാന് തൊഴിലളികളെക്കൊണ്ട് രാവും പകലും അടിമകളെപ്പോലെ പണിയെടുപ്പിക്കാനാണ് മുതലാളിമാര് സദാ ശ്രമിച്ചുകൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര് ശ്രദ്ധിച്ചിരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം തൊഴിലളികള് സദാ സമയം പണിയെടുത്തുകൊണ്ടിരിക്കണം,ഉല്പാദനം വര്ദ്ധിച്ചുകൊണ്ടിരിക്കണം,ലാഭം കുന്നുകൂടിക്കൊണ്ടിരിക്കണം.അതിന്നുവേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള് അടക്കം നടത്താനാവര് തയ്യാറായത്.തൊഴിലാളികളുടെ പ്രഥമികാവശ്യങ്ങള് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കാന് വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്ന്നപ്പോള് സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന് തൊഴിലാളികള് തയ്യാറായി.
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന് തയ്യാറില്ലായെന്നും,എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും ,ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയര്ത്താനവര് തയ്യാറായി.മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള് അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആശക്ക് വകനല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങല്.തൊഴിലാളികളുടെ ജോലിസമയവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യത്തിന്ന് മുഴുവന് തൊഴിലാളികളുടെയും പിന്തുണ വളരെ വേഗം നേടിയെടുക്കാന് കഴിഞ്ഞു.

1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള് 8 മണിക്കൂര് ജോലി, 8 മണിക്കൂര് വിനോദം, 8 മണിക്കൂര് വിശ്രമമെന്ന പരമപ്രധാനമായ മുദ്രവാക്യം മുഴക്കി സമരരംഗത്ത് ഇറങ്ങാന് തീരുമാനിച്ചു. ഇന്നലെവരെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികള് അവരുടെ അടിസ്ഥാന ആവശ്യങ്ങള് ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാധികാരികളെയും അക്ഷരാര്ത്ഥത്തില് ഞെട്ടിക്കുന്നതായിരുന്നു.എന്നാല്തൊഴിലളി വര്ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള് തികച്ചും ന്യായവും മനുഷ്യത്തപരമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും അത് വകവെച്ച് കൊടുക്കാന് ചിക്കഗോ വ്യവസായ നഗരത്തിലെ വന് മില്ലുടമകളും ഫക്ടറി മുതലാളിമാരും തയ്യാറായില്ല .
തൊഴിലാളികള് അടിമകളെപ്പോലെ മുതലാളി പറയുന്നത്ര സമയം പണിയെടുക്കണമെന്നും, അവര് എന്തുചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശവും അധികാരവും കൂലികൊടുക്കുന്ന മുതലാളിക്കാണെന്നുള്ള ധാര്‍ഷ്‌ഢ്യമായിരുന്നു വന്കിട മുതലാളിമാര് വെച്ചുപുലര്ത്തിയിരുന്നത്.ഇവര്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാനാണ് ഭരണാധികാരികള് തയ്യാറായത്.അടിമകളെപ്പോലെ പണിയെടുക്കാന് ഇനി മേലില് ഞങ്ങള് തയ്യാറില്ലായെന്നും,മനുഷ്യത്തപരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസ്ന്നിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന് തീരുമാനിച്ച തൊഴിലാളികളെ ഭരണാധികാരികളുടെ ഭീഷണീകള്ക്കൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല.
പോലീസിന്നെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്ത്താനാണ് തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്.ലാത്തിച്ചാര്ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്ക്ക് പരിക്കും നൂറുകണക്കിന്ന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഷ്‌ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്മ്മക്കുമുന്നില് ഒരു പിടി രക്ത പുഷ്പങ്ങള് അര്പ്പിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം ഈ ദിനം ആവേശപൂര്‍വ്വം കൊണ്ടാടുന്നത്.1886 ല് ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികള് നടത്തിയ അവകാശസമരത്തെ തല്ലിത്തകര്ക്കാന് നേതൃത്വം കൊടുത്ത അതേവര്ഗ്ഗത്തില് പെട്ടവര് തന്നെയാണ് ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള് ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്.

ലോകത്തിലാകമാനം മുതലാളിത്തവും സാമ്രാജിത്തവും ആഗോളവല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണിന്ന്.
ഇന്ത്യ ഉള്പ്പെടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളുടെയും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ് സാര്‍‌വദേശിയമായുണ്ടായിട്ടുള്ള മുതലാളിത്ത തകര്ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള് ഇന്ത്യയിലും അനുഭവപ്പെടുകയാണു്. ഉല്പന്നങ്ങള് കെട്ടിക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയവിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധനവില ഉയരുകയും, കാര്ഷിക-വ്യവസായമേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു.ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്തവ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല് അടിച്ചേല്പ്പിക്കുകയും അവരുടെ ചെലവില് പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയിലെയുമെല്ലാം ഭരണാധികാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. വേതനം വെട്ടിക്കുറയ്ക്കുന്നു. തൊഴില് അവകാശങ്ങള് നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെതിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്പ് അനിവാര്യമായിതിര്‍ന്നിരിക്കുന്നു.
തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തിന്റെയാകെയും അവകാശങ്ങള് സംരക്ഷിക്കാന് കൂടുതല് വിപുലമായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികള്ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഈ മേയ് ദിനം ഇന്ത്യന് തൊഴിലാളിവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യങള്‍ നിറഞ്ഞതാണ്.
ആഗോളവല്ക്കരണത്തിന്നും ഉദാരവല്ക്കരണത്തിന്നും അനുകൂലമായി ശക്തമായ നിലപാടെടുക്കുകയും സാമ്രാജിത്തദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്ഗ്രസ്സിന്നും വര്ഗ്ഗിയതയും ന്യൂനപക്ഷവിരുദ്ധ നിലപാടൂം സമ്പന്നവര്ഗ്ഗത്തിന്നും സാമ്രാജിത്ത ശക്തികള്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ബി ജെ പിക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനിനിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോകസഭയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ അവരെ തോല്പ്പിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദല്‍ നയങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയില്‍ മുന്നം മുന്നണിലെ അധികാരത്തില്‍ കൊണ്ടുവരാനുമുള്ള ശ്രമങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരെഞ്ഞെടുപ്പിന്ന് ശേഷം ഇടതുപക്ഷത്തിന്ന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്ന ജനകോടികള്‍ക്ക് ആശ്വാസം നല്‍കുന്ന ,അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങള്‍ സം‌ര‌ക്ഷിക്കുന്ന, മതനിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപിടിക്കുകയും സാമൂഹ്യനീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെകേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവരാനുള്ള ശ്രമങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ടതായിട്ടുണ്ട്.
കേരളത്തില്‍ തങളുടെ ആധിപത്യത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങിത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കുമെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങള്‍ കരുതിയിരിക്കേണ്ടതയിട്ടുണ്ട്.ലോകത്തിലെമ്പാടും അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ടക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനിനിറം ജനം തിരിച്ചറിയണം.
ലോകത്തിലെ മുഴുവന് ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള് മൂലം സംജാതമായിട്ടുള്ള അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില് നിന്ന് കരകയറാനും ലോകത്തിലെ തൊഴിലാളി വര്ഗ്ഗത്തിന്ന് കഴിയേണ്ടതായിട്ടുണ്ട്. തൊഴിലാളികളില് പുത്തന് പ്രതീക്ഷകളുടെ നാമ്പുകള് കിളിര്പ്പിക്കാനും അവകാശങള്‍ക്കുവേണ്ടി അടിപതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന്ന് കഴിയെട്ടെയെന്ന് ആശം‍സിക്കുന്നു

തൃശൂര്‍ പൂരം ഇന്ന്

തൃശൂര്‍: കാഴ്ച വിസ്മയങ്ങളുമായി പൂരങ്ങളുടെ പൂരം ചൊവ്വാഴ്ച. വര്‍ണങ്ങളുടെയും മേളങ്ങളുടെയും ആകാശവിസ്മയങ്ങളുടെയും കാഴ്ചസമൃദ്ധിയില്‍ ഒരിക്കല്‍ക്കൂടി ജനലക്ഷങ്ങള്‍ പൂരനഗരിയിലേക്കൊഴുകും. പിന്നെ തുടര്‍ച്ചയായ 30 മണിക്കൂര്‍ പൂരത്തിന്റെ മതിവരാക്കാഴ്ചകള്‍. ഈ സൗന്ദര്യം ലോക തൊഴിലാളിദിനത്തില്‍ വിരുന്നെത്തുന്നത് പത്തൊമ്പതാണ്ടിന്റെ ഇടവേളയ്ക്കുശേഷം. തിങ്കളാഴ്ച രാവിലെ ആചാരപ്രകാരം നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയെത്തി ശ്രീമൂലസ്ഥാനത്തെ നിലപാടുതറയില്‍ പൂരവിളംബരം നടത്തി. ഇതോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം ആഘോഷത്തിനായി തുറന്നുകൊടുത്തു. വൈകിട്ട് തേക്കിന്‍കാട്ടില്‍ ആനകള്‍ നിരന്നതോടെ നഗരത്തിലെ പൂരപ്രപഞ്ചം വിശാലമായി. തിങ്കളാഴ്ച തിരുവമ്പാടി വിഭാഗം ചമയപ്രദശനം നടത്തി. പാറമേക്കാവിന്റേത് ഞായറാഴ്ച ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ ഘടകപൂരങ്ങള്‍ക്ക് തുടക്കമാവും. രാവിലെ 7.30ന് തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് തുടങ്ങും. 11.30ന് തുടങ്ങുന്ന മഠത്തില്‍നിന്നു വരവിന് തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. 15 ആനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് പകല്‍ 12ന് തുടങ്ങും. 4.30ന് ജനസാഗരത്തിനിടയിലൂടെ തെക്കോട്ടിറക്കം. തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീളുന്ന കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും "ഡിവൈന്‍ ഡര്‍ബാര്‍". ബുധനാഴ്ച രാവിലെ ശ്രീമൂലസ്ഥാനത്തിന്റെ ഇരുവശവും തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അണിനിരക്കുന്ന തട്ടകക്കാരുടെ പൂരം. പകല്‍ 12ന് ഉപചാരംചൊല്ലല്‍. തുടര്‍ന്ന് വെടിക്കെട്ടോടെ പൂരസമാപനം.


ഒന്നാമതാവാന്‍ കുതിക്കുന്ന ഇന്ത്യയുടെ യഥാര്‍ത മുഖം...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയുടെ കാണാപുറങ്ങളില്‍ നിന്നുള്ളതാണ് ...ലോകത്ത് ഒന്നാമതാവാന്‍ കുതിക്കുന്ന ഇന്ത്യയുടെ യഥാര്‍ത മുഖം...ഇന്ത്യയിലെ 4കോടി പിഞ്ചുകുഞ്ഞുങ്ങള്‍ ബാലവേലയ്ക്ക് ഇരകളാണ് ... ഈ പാവങ്ങള്‍ക്ക് രാഷ്ട്രിയം ഇല്ല , ആശയങ്ങള്‍ ഇല്ല , അജണ്ടകള്‍ ഇല്ല , ഒരു നേരത്തെ അന്നം മാത്രമാണ വിഷയം ... ബാല പീഡനതിനെതിരെ കൊടുമ്പിരി കൊള്ളുമ്പോള്‍ അത് എന്ത് കൊണ്ട് ഉണ്ടാകുന്നു എന്ന് കൂടി ചിന്തികുന്നത് അപൂര്‍വ്വം പേര്‍ മാത്രം ... രാജ്യം ഭരിക്കുന്ന 545 അംഗ കേന്ത്ര മന്ത്രിസഭയില്‍ 305 പേരും ലക്ഷ പ്രഭുകള്‍ .. രാജ്യത്തെ അകെ ദാരിദ്ര്യ ജനങ്ങളുടെ കണക്ക് 55 % ... .. നഗരങ്ങളില്‍ 34 രൂപയും ഗ്രാമങ്ങളില്‍ 24 രൂപയും നിത്യ ചിലവിന്‍ ശേഷി ഉള്ളവര്‍ എല്ലാം ദരിദ്ര രേഖക് മുകളില്‍ .... മനുഷ്യതം തൊട്ടു തീണ്ടിയിടില്ലാത്ത കണക്കുകള്‍, ആസൂത്രണ ബുജികളുടെ കണ്ടെത്തലുകള്‍ ........ തിരിച്ചറിയാത്ത അല്ലെങ്കില്‍ അതിന്‍ തയ്യാറാവാത്ത ഒരു സത്യം മാത്രം ബാകി നില്കുന്നു .... ദരിദ്ര രേഖയുടെ നീളവും വീതിയും കുറക്കുകയല്ല വേണ്ടത് കുബേര രേഖ വരക്കുകയാണ്ണ്‍ വേണ്ടത് എന്നാ വസ്തുത .... ഒരു സുന്ദര സ്വര്‍ഗ്ഗ രാജ്യമാകി ഇന്ത്യ യെ മാറ്റണം എന്നൊന്നും ശഠിക്കാന്‍ കഴിയില്ല ആര്‍കും... അത് രാജ്യത്തോട് ഇനി എത്ര സ്നേഹം ഉണ്ടെങ്കില്‍ പോലും... കോടികള്‍ കട്ടുമുടിക്കുമ്പോള്‍ കാഴ്ച്ചക്കാരവുന്ന പൊതുജനം എന്ന നാം ഇനി എന്ന് പ്രതികരിക്കാന്‍..........?? പക്ഷെ ഇത്തരം ചിത്രങ്ങള്‍ ഉള്ളില്‍ ഉണ്ടാകുന്ന ഒരു പൊതു വികാരം ഉണ്ട് ....... എതൊരു രാജ്യസ്നേഹികും ഉണ്ടാകുന്ന അതേ വികാരം, അതേ വേദന , അതേ നൊമ്പരം , .. എന്റെ സഹോദരി സഹോദരന്‍ ആണല്ലോ ഇവരും .... ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമികുമ്പോഴും നാം എവരും നോക്കുകുത്തികള്‍ ആയി അവശേഷികതിരികട്ടെ ?


കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ നടത്തിയ കൊലപാതകങ്ങള്‍ നഷ്ടപരിഹാരത്തിലൂടെ ഒത്തുതീര്‍പ്പാക്കുന്നു 

                     
സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍............ കേരളത്തിലെ കൊട്ടേഷന്‍ സംഘങ്ങള്‍ നടത്തിയ കൊലപാതകങ്ങള്‍ നഷ്ടപരിഹാരത്തിലൂടെ ഒത്തുതീര്‍പ്പാക്കുന്നു എന്ന വാര്‍ത്ത പത്തത്താളുകളില്‍ ഇടംപിടിയ്ക്കാന്‍ ഇനി കാത്തിരിക്കേണ്ടിവരില്ല! കപ്പല്‍ വിട്ടുകിട്ടണമെന്ന കപ്പലുടമകളുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിരിര്‍ത്തിയിലല്ല, അന്താരാഷ്ട്ര കപ്പല്‍ചാനലിലാണ് സംഭവം നടന്നത് എന്ന നാടകീയവാദമുഖം കേന്ദ്രത്തിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ ഉന്നയിച്ചു. ഇതുകേട്ട് സുപ്രീംകോടതിപോലും ഞെട്ടി. മരിച്ചത് ഇന്ത്യന്‍പൗരന്‍മാരല്ലേ എന്ന് കോടതി ചോദിക്കേണ്ടിവന്നു. എന്നിട്ടും കേരളസര്‍ക്കാരിന്റെ അഭിഭാഷകന്‍ കേന്ദ്രനിലപാടിനെ എതിര്‍ത്തില്ല. അതില്‍ അത്ഭുതമില്ല. മലയാളികള്‍ പണ്ടേ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരാണല്ലോ! ഈ വാര്‍ത്തയ്ക്ക് ഒരു ദിവസം മുമ്പാണ് ‘പ്രിയപ്പെട്ടവരെ ആശ്ലേഷിച്ച് ഇറ്റാലിയന്‍ സംഘം വിതുമ്പി’ എന്ന ‘കണ്ണീരലിയിക്കുന്ന’ കഥ ഒരു പ്രമുഖ പത്രം( ലോകത്തില്‍ ലക്ഷോപ ലക്ഷം ജനങ്ങള്‍ വായിച്ചു കോ മൈരു കൊള്ളുന്ന മലയാള മനോരമ ) പ്രസിദ്ധീകരിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ വെുതെ കൈത്തരിപ്പു തീര്‍ക്കാന്‍ വെടിവച്ചുകളിച്ച പാവപ്പെട്ട ഇറ്റാലിയന്‍ നാവികരോട് ഇത്രയും ക്രൂരത പാടുണ്ടോ എന്ന് ആ സ്‌റ്റോറി നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ഇറ്റലിയിലെ പത്രങ്ങള്‍ക്ക് ഇതൊരു നല്ല മാതൃകയാണ്. പദാനുപദതര്‍ജ്ജുമകൊണ്ട് അവര്‍ക്കു കാര്യം നടത്താം. ഈ മണ്ണിലല്ലാതെ വേറെ ഏതു രാജ്യത്തായിരുന്നുവെങ്കിലും ‘ധീരസൈനികര്‍ ‘ വിവരമറിഞ്ഞേനെ. ഇവിടുത്തെ ജയിലില്‍ രാജകീയ ഭക്ഷണമാണ് ലഭിക്കുന്നത്. സന്ദര്‍ശകര്‍ക്ക് രാജകീയ സ്വീകരണം. ഒരുപക്ഷേ, അവര്‍ക്ക് കപ്പലിലെ ജോലിയെക്കാള്‍ ജയില്‍ജീവിതം സുഖകരമായി തോന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഒത്തുകളി നടന്നിട്ടുണ്ട് എന്നു വ്യക്തം. അതിന്റെ രാഷ്്ട്രീയവശങ്ങളെക്കുറിച്ചുള്ളചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി നടക്കുന്നുണ്ട്. സ്വന്തം രാജ്യത്തിലെ പൗരന്‍മാരുടെ ജീവന്റെ വിലയെക്കുറിച്ച് പരമോന്നതനീതിപീഠം ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കേണ്ട ഗതി ലോകത്തില്‍ ഒരു ജനാധിപത്യരാഷ്്ട്രത്തിനും ഉണ്ടാവാതിരിക്കട്ടെ.............


No comments: