Friday, April 27, 2012


എസ്എഫ്ഐ ജില്ലാസമ്മേളനം സമാപിച്ചു

ശാസ്താംകോട്ട: എസ്എഫ്ഐ ജില്ലാസമ്മേളനം സമാപിച്ചു. ജില്ലയിലെ 1,21,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 17 ഏരിയകമ്മിറ്റികളില്‍നിന്നായി 360 വിദ്യാര്‍ഥികളാണ് സ. അജയപ്രസാദ് നഗറില്‍ (ശാസ്താംകോട്ട ഡിബി കോളേജ്) രണ്ടുദിവസമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് സംസ്ഥാന വൈസ്പ്രസിഡന്റ് ടി ബി അനൂപ്, ജില്ലാസെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു എന്നിവര്‍ മറുപടിപറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി പി ബിജു, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി അഡ്വ. ജി മുരളീധരന്‍, മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി രാധാമണി എന്നിവര്‍ സംസാരിച്ചു. അനധികൃത സര്‍വകലാശാല ഓഫ്സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക, എന്‍എസ്എസ് മാനേജ്മെന്റിനു കീഴിലുള്ള കോളേജുകളില്‍ ജനാധിപത്യവേദികള്‍ സംരക്ഷിക്കുക, കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കൊല്ലത്തുനിന്ന് ഭാഷാസര്‍വകലാശാല മാറ്റിസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, സ്കൂള്‍ബസുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് തടയുക, ശാസ്താംകോട്ട ശുദ്ധജലതടാകം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.




എസ്എഫ്ഐ മെമ്പര്‍ഷിപ്പ്ദിനം ആചരിച്ചു

കൊല്ലം: "മാനവികതയുടെ മുദ്രാവാക്യം ഉയര്‍ത്താം ജാതിമത ശക്തികള്‍ക്കെതിരെ" എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്എഫ്ഐ മെമ്പര്‍ഷിപ്പ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഞ്ചാലുംമൂട് വ്യാപാരഭവനില്‍ എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസ് ഉദ്ഘാടനംചെയ്തു. ജില്ലാസെക്രട്ടറി അരുണ്‍ബാബു, സിപിഐ എം ഏരിയസെക്രട്ടറി വി കെ അനിരുദ്ധന്‍, എസ്എഫ്ഐ ഏരിയസെക്രട്ടറി ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.




എസ്എഫ്ഐ ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം

എസ്എഫ്ഐ ജില്ലാസമ്മേളനത്തിന് ശാസ്താംകോട്ടയില്‍ ഉജ്വല തുടക്കം. നിരവധി വാഹനങ്ങളുടെയും ബാന്‍ഡ്മേളത്തിന്റെയും അകമ്പടിയോടെ കൊടിമര-ദീപശിഖ-പതാകജാഥകള്‍ സമ്മേളനഗറില്‍ എത്തിച്ചു. വിവിധ ഏരിയകേന്ദ്രങ്ങളില്‍ ജാഥയ്ക്ക് ആവേശകരമായ സ്വീകരണം നല്‍കി. ക്ലാപ്പന അജയപ്രസാദിന്റെ ബലികുടീരത്തില്‍നിന്ന് പതാകജാഥ ആരംഭിച്ചു. അജയപ്രസാദിന്റെ അച്ഛന്‍ ശ്യാമപ്രസാദില്‍നിന്നും ജാഥാക്യാപ്റ്റന്‍ രാഹുല്‍ പതാക ഏറ്റുവാങ്ങി. സമ്മേളനഗറില്‍ ജില്ലാസെക്രട്ടറി അരുണ്‍ബാബു ഏറ്റുവാങ്ങി. ശ്രീകുമാറിന്റെ രക്തസാക്ഷി മണ്ഡപത്തില്‍നിന്നുമാണ് ദീപശിഖാറാലി ആരംഭിച്ചത്. ശ്രീകുമാറിന്റെ അമ്മ ഗോമതിയമ്മയില്‍നിന്ന് ജാഥാക്യാപ്റ്റന്‍ ആര്‍ എസ് രാഖില്‍ ഏറ്റുവാങ്ങി. സമ്മേളനഗറില്‍ പ്രസിഡന്റ് എ ആര്‍ അസിം ഏറ്റുവാങ്ങി. കൊടിമരജാഥ പത്തനാപുരം ജോബി ആന്‍ഡ്രൂസിന്റെ ബലികുടീരത്തില്‍നിന്ന് ആരംഭിച്ചു. സിപിഐ എം ഏരിയകമ്മിറ്റി അംഗം ബി അജയകുമാര്‍ ജാഥാക്യാപ്റ്റന്‍ ശ്യാമിന് കൈമാറി. സമ്മേളനഗറില്‍ സംസ്ഥാനകമ്മിറ്റി അംഗം കെ പി മനീഷ് ഏറ്റുവാങ്ങി. മൂന്ന് ജാഥകളും ഭരണിക്കാവില്‍ സംഗമിച്ചു. ഭരണിക്കാവ് ജങ്ഷനില്‍ സ്വാഗതസംഘം ഭാരവാഹികളും വിവിധ സംഘടനകളും ജാഥകളെ വരവേറ്റു. സമ്മേളനഗരിയായ അജയപ്രസാദ് നഗറില്‍ (ഡിബി കോളേജ്) എത്തിച്ചു. ശാസ്താംകോട്ട ജങ്ഷനിലും ജാഥയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കി. ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം തുടങ്ങും. കെ എന്‍ ബാലഗോപാല്‍ എംപി സമ്മേളനം ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് ശാസ്താംകോട്ട ജങ്ഷനില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. 10ന് സമ്മേളനം സമാപിക്കും. ജില്ലയിലെ 1,21,000 അംഗങ്ങളെ പ്രതിനിധീകരിച്ച് 360 വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.



                                     
             നെയ്യാറ്റിന്‍കരയില്‍ വര്‍ഗവഞ്ചഗന്‍ 
                        സെല്‍വരാജിനെതിരെ 
                 ഇടതുപക്ഷത്തിന്റെ പോരാളി 
                      എം.എഫ് ലോറന്‍സിനെ 
                            വിജയിപ്പിക്കുക 





ന്നും ജനപക്ഷത്ത്‌ ദേശാഭിമാനി
വായിക്കു വരിക്കാരാകു  

No comments: